ഇന്‍റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്‍റെ ഇൻസൈറ്റ് 2026 സംഗമം

ഐപിഎ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു
International Promoters Association's 'Insight 2026' Gathering

ഇന്‍റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്‍റെ ഇൻസൈറ്റ് 2026 സംഗമം

Updated on

ദുബായ്: ബിസിനസിലെ പ്രതിസന്ധികളെ ഭയന്ന് പിന്നോട്ടുപോകാതെ അവയെ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റണമെന്ന് പ്രമുഖ പരിശീലകനും ബിസിനസ് മെന്‍ററുമായ മധു ഭാസ്കരൻ പറഞ്ഞു. ജീവിതത്തിലെ സാഹചര്യങ്ങളെ എങ്ങനെ കാണുന്നു എന്നതാണ് അവയെ പ്രശ്നമായോ അവസരമായോ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംരംഭകരുടെ ബിസിനസ് നെറ്റ്‌വർക്കായ ഇന്‍റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) അംഗങ്ങൾക്കായി ദുബായ് മില്ലേനിയം പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച ‘ഐപിഎ ഇൻസൈറ്റ് 2026’ സംഗമത്തിലാണ് മധു ഭാസ്കരൻ സംസാരിച്ചത്. ഐപിഎ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു.

ഐപിഎ ഫൗണ്ടർമാരിലൊരാളായ ഷാഫി അൽ മുർഷിദി ഹാരിസ് കട്ടക്കത്ത്, സുനിൽ എം.എസ്, ബൈജു ജോസഫ്, മുസ്തഫ കൂരിമണ്ണിൽ, ഫിറോസ് അബ്ദുള്ള, സക്കീർ ഹുസൈൻ, അഹ്സൻ അബ്ദുള്ള, ഫൈസൽ ഇബ്രാഹിം, ഷിറാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഐപിഎ മുൻ വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിലിനെ ചടങ്ങിൽ ആദരിച്ചു. സക്കീർ ഹുസൈൻ സ്വാഗതവും ഐപിഎ ട്രഷറർ ഷാജി നെരിക്കൊല്ലി നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com