രാജ്യാന്തര വൊളന്‍റിയർ ദിനം: സന്നദ്ധ പ്രവർത്തകരെ ആദരിച്ച് ദുബായ് ഇമിഗ്രേഷൻ

സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ജീവനക്കാർക്കും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സാമൂഹിക പങ്കാളികൾക്കും ചടങ്ങിൽ അംഗീകാരം നൽകി.
International Volunteer Day: Dubai Immigration honors volunteers

രാജ്യാന്തര വൊളന്‍റിയർ ദിനം: സന്നദ്ധ പ്രവർത്തകരെ ആദരിച്ച് ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: രാജ്യാന്തര വൊളന്‍റിയർ ദിനത്തോടനുബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ മികച്ച സന്നദ്ധപ്രവർത്തകരെയും പങ്കാളികളെയും ആദരിച്ചു. സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ജീവനക്കാർക്കും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സാമൂഹിക പങ്കാളികൾക്കും ചടങ്ങിൽ അംഗീകാരം നൽകി.

ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സാ ബിൻത് ഇസ്സ ബുഹുമൈദ്, ഡയറക്ടറേറ്റിലെ അസിസ്റ്റന്‍റ് ഡയറക്ടർമാർ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

തന്ത്രപരമായ പങ്കാളിയായ സിഡിഎ , 'നബ്ദ് അൽ ഇമാറാത്ത്' വൊളന്‍റിയർ ടീം, 'താങ്ക് യു ഫോർ യുവർ ഗിവിങ്' വൊളന്‍റിയർ ടീം എന്നിവരുടെ പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, സന്നദ്ധപ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കിയ 'ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് അഫയേഴ്‌സ്' വിഭാഗത്തിന് പ്രത്യേക അംഗീകാരവും നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com