യുഎഇയിലെ നിക്ഷേപാന്തരീക്ഷം മികച്ചത്: ഒമാനിലെ മലയാളി വ്യാപാര ഗ്രൂപ്പ് ഷാർജയിലേക്ക്

ഷാർജ കിംഗ് അബ്ദുൽ അസീസ് സ്ട്രീറ്റിൽ ഇൻഡസ്ട്രിയൽ ഏരിയ 4ലെ ന്യൂ മാർട്ട് ഹൈപർ മാർക്കറ്റ് ഈ മാസം 11ന് പ്രവർത്തനമാരംഭിക്കും
Investment climate in UAE is good: Malayali business group from Oman heads to Sharjah

യുഎഇയിലെ നിക്ഷേപാന്തരീക്ഷം മികച്ചത്: ഒമാനിലെ മലയാളി വ്യാപാര ഗ്രൂപ്പ് ഷാർജയിലേക്ക്

Updated on

ഷാർജ: ഒമാനിലെ വ്യവസായ - വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ഗ്രൂപ്പ് യുഎഇയിലെ ഷാർജയിൽ ഹൈപർ മാർക്കറ്റ് രംഗത്ത് നിക്ഷേപം നടത്തുന്നു. ഷാർജ കിംഗ് അബ്ദുൽ അസീസ് സ്ട്രീറ്റിൽ ഇൻഡസ്ട്രിയൽ ഏരിയ 4ലെ ന്യൂ മാർട്ട് ഹൈപർ മാർക്കറ്റ് ഈ മാസം 11ന് പ്രവർത്തനമാരംഭിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രാവിലെ 11 മണിക്ക് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് അഹ്മദ് സഖർ റാഷിദ് അഹ്മദ് അൽ ഖാസിമി മുഖ്യാതിഥിയായി പങ്കെടുക്കും.

ഷെയ്ഖ് മാജിദ് ബിൻ ഫൈസൽ അൽ ഖാസിമി ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പ്രൈവറ്റ് അഫയേഴ്‌സ് എക്സിക്യൂട്ടിവ് ഡയറക്ടറും ഷാർജ കെഎംസിസി പ്രസിഡന്റും ന്യൂ മാർട്ട് ഹൈപർ മാർക്കറ്റ് ചെയർമാനുമായ ഹാഷിം പി.കെ. ഷാർജയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൻഡസ്ട്രിയൽ ഏരിയ 4ലെ താമസക്കാർക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യവർത്തികളില്ലാതെ നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാൽ , ലാഭ വിഹിതം ഉപയോക്താക്കൾക്ക് നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ നിക്ഷേപാന്തരീക്ഷം മികച്ചതാണെന്നും വ്യാപാര രംഗത്ത് മുതൽ മുടക്കുന്നവർക്ക് മികച്ച പിന്തുണയാണ് യുഎഇ ഭരണാധികാരികൾ നൽകുന്നതെന്നും മാനേജിങ് ഡയറക്ടർ നിജാസ് എ.സി. പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഒമാനിലെ ഹൈപ്പർ മാർക്കറ്റ് രംഗത്ത് പ്രവർത്തിച്ച അനുഭവവുമായാണ് ഷാർജയിലേക്കുള്ള രംഗപ്രവേശമെന്ന് മാനേജിങ് ഡയറക്ടർ നിജാസ് എ.സി പറഞ്ഞു. യു എ ഇ യിലെ മറ്റ് എമിറേറ്റുകളിൽ താമസിയാതെ പുതിയ ഔട്ലെറ്റുകൾ ആരംഭിക്കും. ന്യൂ മാർട്ട് ഹൈപർ മാർക്കറ്റിൽ

ഭക്ഷ്യ ഔട്‌ലെറ്റുകളടക്കം മുപ്പത്തി രണ്ടോളം ഷോപ്പുകൾ പ്രവർത്തനമാരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ഉപയോക്താക്കൾക്ക് പാർക്കിങ് സൗകര്യമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ദിവസം പ്രമോഷൻ സെയിലുമുണ്ടാകും. റമദാനിൽ പ്രത്യേക പ്രമോഷൻ ആരംഭിക്കുമെന്നും ഡയറക്ടർ സിറാജ് ദവാരി പറഞ്ഞു. ഫിനാൻസ് മാനേജർ സാജിദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com