
'ബുക്കിഷി' ലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
ഷാർജ: നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 44-ാമത് രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, അനുഭവങ്ങൾ, ഓർമ തുടങ്ങിയ മൗലിക രചനകൾ രചയിതാവിന്‍റെ പാസ്പോർട് സൈസ് ഫോട്ടോ സഹിതം bookishsibf@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ ഒക്ടോബർ 5 ന് മുൻപായി അയക്കാം.
കൂടാതെ, പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറുവിവരണവും അയക്കാം. പ്രത്യേക സമിതി തെരഞ്ഞെടുക്കുന്നവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക്: 050 414 6105 /052 9397470 / ഇത് തുടർച്ചയായ 11-ാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.