ഐപിഎ 'ഓണപ്പൂരം 2025' ആഘോഷം

നടൻ ജയറാം ഓണപ്പൂരം ഉദ്ഘാടനം ചെയ്തു.
IPA 'Onapooram 2025' celebration

ഐപിഎ 'ഓണപ്പൂരം 2025' ആഘോഷം

Updated on

ദുബായ്: ഐപിഎ (ഇന്‍റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ 'ഓണപ്പൂരം 2025' എന്ന പേരിൽ ഓണം ആഘോഷിച്ചു. നടൻ ജയറാം ഓണപ്പൂരം ഉദ്ഘാടനം ചെയ്തു. വ്യവസായി ഡോ. സി.ജെ. റോയ് മുഖ്യാതിഥിയായിരുന്നു. ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു. ചാക്കോ ഊളക്കാടനെ ചടങ്ങിൽ ആദരിച്ചു.

ഗായകരായ നരേഷ് അയ്യർ, ഹനാൻ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള, റംസാന്‍റെ നൃത്തം എന്നിവ അരങ്ങേറി. വ്ളോഗറും നടിയുമായ ലക്ഷ്മി മിഥുൻ അതിഥിയായി പങ്കെടുത്തു. ആർജെ മിഥുൻ രമേശായിരുന്നു അവതാരകൻ.

ഐപിഎയുടെ പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു. ഐപിഎ ജനറൽ കൺവീനർ യൂനുസ് തണൽ, ഐപിഎ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com