ബഹ്‌റൈനിൽ ഇറാൻ ആക്രമണം: യുഎഇ സായുധ സേനാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട വ്യക്തി മൊറോക്കോ സ്വദേശി ആണ്
Iran attack in Bahrain: UAE Armed Forces personnel killed

ബഹ്‌റൈനിൽ ഇറാൻ ആക്രമണം: യുഎഇ സായുധ സേനാ ജീവനക്കാരൻ കൊല്ലപ്പെട്ടു

Updated on

അബുദാബി: ബഹ്‌റൈനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യു.എ.ഇ സായുധ സേനയിലെ സിവിൽ കരാർ ജീവനക്കാരൻ കൊല്ലപ്പെട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വ്യക്തി മൊറോക്കോ സ്വദേശിയാണെന്ന് മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിൽ ഔദ്യോഗിക ദൗത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കെയാണ് യു.എ.ഇ സംഘത്തിന് നേരെ ഇറാന്‍റെ മിസൈൽ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർക്ക് പുറമെ ഏതാനും ബഹ്‌റൈൻ സൈനികർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് യു എ ഇ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈന്‍റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന അപകടകരമായ നീക്കമാണിതെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും യു.എ.ഇ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com