
ഇശൽ നിലാവ് - ഓർമ ആർട്സ് ഫെസ്റ്റ് 7 ന്
ദുബായ്: ബലി പെരുന്നാളിന്‍റെ ഭാഗമായി ഓർമ ദുബായ് സംഘടിപ്പിക്കുന്ന കലോത്സവം - ഇശൽ നിലാവ് ഓർമ ആർട്സ് ഫെസ്റ്റ് സീസൺ 2 ശനിയാഴ്ച നടക്കും.
ദുബായ് ഔദ് മേത്ത ജെംസ് പ്രൈവറ്റ് സ്‌കൂളിൽ രാവിലെ 9 മുതൽ നടക്കുന്ന കലോത്സവത്തിൽ ശാസ്ത്രീയ നൃത്തങ്ങൾ, ശാസ്ത്രീയ ഗാനം, തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, തുടങ്ങി 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഉണ്ടാവുക.
ഓർമയുടെ 5 മേഖലകൾ തമ്മിൽ നടക്കുന്ന കലാമത്സരങ്ങളിൽ 400 ലധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - +971 55 800 0112