ഐടി പ്രമുഖരായ യുപിസി ഗ്രൂപ്പ് ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്ക്: ആരിസോൺ ട്രാവൽസിന്‌ ദുബായിൽ തുടക്കം

ബർ ദുബായ് മുസല്ല ടവറിൽ ഇരു നിലകളിലായിട്ടാണ് ഓഫീസ് പ്രവർത്തിക്കുന്നത്
IT giant UPC Group enters travel and tourism sector

ഐടി പ്രമുഖരായ യുപിസി ഗ്രൂപ്പ് ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്ക്: ആരിസോൺ ട്രാവൽസിന്‌ ദുബായിൽ തുടക്കം

Updated on

ദുബായ്: മിഡിലീസ്റ്റ് ഐടി മേഖലയിലെ പ്രമുഖരായ യുപിസി ഗ്രൂപ്പ് ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് ആദ്യ ശാഖ ദുബായിൽ പ്രവർത്തനം ആരംഭിച്ചു. എയർ ടിക്കറ്റുകൾ, വിസ സർവീസ്, ടൂർ പാക്കേജുകൾ തുടങ്ങിയ യാത്രാ മേഖലയിൽ ആവശ്യമുള്ള മുഴുവൻ സേവനങ്ങളും ആരിസോണിൽ ലഭ്യമാണെന്ന് യുപിസി ഗ്രൂപ്പ് എംഡി ആരിഫ് കയ്യാലക്കകത്ത് പറഞ്ഞു.

ബർ ദുബായ് മുസല്ല ടവറിൽ ഇരു നിലകളിലായിട്ടാണ് ഓഫീസ് പ്രവർത്തിക്കുന്നത്. യുപിസി ഗ്രൂപ്പിന് കീഴിൽ ഉള്ള 84 മത് സ്ഥാപനമാണ് ആരിസോൺ ട്രാവൽ ആൻഡ് ടൂർസ്. യു പി സി ഗ്രൂപ്പ് എംഡി ആരിഫ് കയ്യാലക്കകത്ത് ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ദാവൂദ് അഹമ്മദ് മുഹമ്മദ് അൽ ഷിസാവി മുഖ്യാതിഥിയായിരുന്നു.

യുപിസി ഗ്രൂപ്പ് ദുബായ് ജനറൽ മാനേജർ രൂഗേഷ് രാജൻ പിള്ള, എജിഎം ഫയാസ് കെ., ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് ദുബായ് ജിഎം, ലത്തീഫ് ഫൈസൽ റഹ്മാനി ബായാർ, റീജണൽ മാനേജർമാരായ ശിഹാബുദ്ദീൻ ചെങ്ങളായി, ലത്തീഫ് എം സി, ദുബായ് സുന്നി സെന്‍റർ ഓർഗ. സെക്രട്ടറി ഹുസൈൻ ദാരിമി തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഉംറ , സലാല ഗരീഫ് പാക്കേജുകൾക്ക് വലിയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയ യുപിസി ജീവനക്കാർക്ക് മലേഷ്യൻ യാത്രയുടെ വൗച്ചറുകൾ നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com