ഗതാഗത നിയമലംഘനം: 408 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദുബായ് പൊലീസിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശോധന
road safety dubai police held 408 cycles

ഗതാഗത നിയമലംഘനം: 408 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

Updated on: 

ദുബായ്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പൊലീസ് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിൽ നായിഫിലെ ഗോൾഡ് സൂഖ് പരിസരത്ത് നിന്ന് 408 ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് 300 ഇലക്ട്രിക് സ്കൂട്ടറുകൾ, 50 ഇലക്ട്രിക് സൈക്കിളുകൾ, 58 സാധാരണ സൈക്കിളുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ദുബായ് പൊലീസിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പരിശോധനയെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ എക്സ്പെർട്ട് ബ്രിഗേഡിയർ ഒമർ മൂസ ആശൂർ വ്യക്തമാക്കി.

നിയമം നടപ്പിലാക്കുന്നതിനൊപ്പം ഇ-സ്കൂട്ടർ- സൈക്കിൾ യാത്രക്കാർക്ക് ഗതാഗത നിയമങ്ങൾ, നിശ്ചിത ട്രാക്കുകളുടെ ഉപയോഗം, സുരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകാനും പ്രചാരണത്തിലൂടെ സാധിച്ചു. നായിഫ് മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത പ്രചാരണ പരിപാടിയിൽ 932 ആളുകൾ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com