
ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ജിസിസി യിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറായി ജേക്കബ് ജേക്കബിനെ നിയമിച്ചു.
ഹ്യൂമന്‍ റിസോഴ്സില്‍ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവപരിചയമുള്ള ജേക്കബ്, ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അപ്പോളോ ഹോസ്പിറ്റല്‍സ്, കൊളംബിയ ഏഷ്യ, മലബാര്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു.
ഏഷ്യ എച്ച്ആര്‍ഡി അവാര്‍ഡ്, എച്ച്ആര്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി അവാര്‍ഡുകളും ജേക്കബിന് ലഭിച്ചിട്ടുണ്ട്.
എച്ച്ആര്‍ഡി അക്കാദമിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും, ടി.എ പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും ജേക്കബ് നേടിയിട്ടുണ്ട്.