പുതുവർഷ തലേന്ന് ദുബായിൽ ജാസി- ഡബ്‌സി ടീമിന്‍റെ സംഗീത കാർണിവൽ

റെഡ് ഹോട്ടലില്‍ സൗത്ത് കാര്‍ണിവല്‍ ദുബായ് 2025
jassi team musical night

ജാസി- ഡബ്‌സി ടീമിന്‍റെ സംഗീത കാർണിവൽ

Updated on

ദുബായ്: പുതുവത്സരത്തെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ജാസി ഗിഫ്റ്റ്, ഡാബ്‌സി എന്നിവർ ഉള്‍പ്പെടെ പ്രശസ്ത സംഗീത കലാകാരന്‍മാര്‍ അണിനിരക്കുന്ന പുതുവത്സരാഘോഷ പരിപാടി ബുധനാഴ്ച ദുബായില്‍ അരങ്ങേറും. 31 ന് വൈകീട്ട് നാല് മണി മുതല്‍ ജനുവരി ഒന്ന് പുലർച്ചെ മൂന്ന് മണി വരെ സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ സൗത്ത് കാര്‍ണിവല്‍ ദുബായ് 2025 എന്ന പേരിലാണ് ആഘോഷം നടത്തുന്നത്. തഗ് ഇവന്‍റസ്, ഡ്‌റൂം ബൂം ഇവൻറസ് എന്നിവയുടെ

നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായിരിക്കും സൗത്ത് കാര്‍ണിവല്‍ എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിന്‍ കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. പുതുവര്‍ഷാഘോഷത്തില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഒത്തുചേരാന്‍ കാര്‍ണിവലിലൂടെ അവസരമൊരുങ്ങും. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. സാധുവായ ഐഡി ആവശ്യമാണ് എന്ന് അധികൃതർ അറിയിച്ചു.

കലാകാരൻ എന്ന നിലയിലുള്ള തന്‍റെ തിരിച്ചുവരവാണ് ഈ പരിപാടിയെന്ന് ഡബ്‌സി പറഞ്ഞു. യഥാർത്ഥ കലാകാരന് ഇടവേളയില്ല.താൻ സ്റ്റേജിൽ പെർഫോം ചെയ്യാത്ത സമയങ്ങളിൽ നിരവധി ഗാനങ്ങൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. പുതിയ ഊർജവും നവീന ആശയങ്ങളുമായി സ്റ്റേജിൽ തരംഗം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ കലാകാരന്മാരുടെ ജീവിതത്തിലും മോശം കാലഘട്ടമുണ്ടാകുമെന്നും ഡബ്‌സി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com