കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ എം പിയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Pravasi
കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ എം പിയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
രാജ്യസഭാ എംപി ആയിതിന് ശേഷവും, ആദ്യമായാണ് ഇവര്‍ യുഎഇയില്‍ എത്തിയത്
അബുദാബി: ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് സുനില്‍ അസീസ്, ദുബായ് പ്രസിഡന്‍റ് പി കെ റഫീഖ് മട്ടന്നൂര്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്‍റ് അബ്ദുല്‍ മനാഫ് ഉള്‍പ്പടെയുള്ള ഭാരവാഹികളും കേന്ദ്ര-സംസ്ഥാന-ജില്ലാ ഭാരവാഹികളും ജെബിയെ സ്വീകരിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷവും, രാജ്യസഭാ എംപി ആയിതിന് ശേഷവും, ആദ്യമായാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. വിവിധ പരിപാടികളില്‍ ജെബി മേത്തര്‍ സംബന്ധിക്കും.