സാഹസിക സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ജബല്‍ ജെയ്സ് പാത ഞായറാഴ്ച തുറക്കും

ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ് ലൈന്‍, യുഎഇയിലെ ഉയരത്തിലുള്ള റസ്റ്റോറന്‍റ് തുടങ്ങി സാഹസിക സഞ്ചാരികള്‍ക്കായുള്ള നിരവധി ആകർഷണങ്ങളാണ് ജബൽ ജെയ്സിലുള്ളത്
 jebel jais road reopen RAK

ഡിസംബർ അവസാന വാരമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മലമുകളിലേക്കുള്ള പാതയില്‍ ഗതാഗത തടസ്സം രൂപപ്പെട്ടിരുന്നു.

Updated on

റാസൽഖൈമ: കനത്ത മഴയത്തെുടര്‍ന്ന് അടച്ചിട്ട റാസൽ ഖൈമ - ജബല്‍ ജെയ്സ് പാത ഞായറാഴ്ച തുറക്കും. ഡിസംബർ അവസാന വാരമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മലമുകളിലേക്കുള്ള പാതയില്‍ ഗതാഗത തടസ്സം രൂപപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സന്ദര്‍ശകരെ വിലക്കിയ അധികൃതര്‍ ദ്രുതവേഗത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനുവരി 31 മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 1737 മീറ്റര്‍ ഉയരത്തിലാണ് ജയ്സ് മലനിര സ്ഥിതി ചെയ്യുന്നത്. റാസല്‍ഖൈമയുടെ വിനോദ വ്യവസായ രംഗത്ത് വന്‍ പുരോഗതി സാധ്യമാക്കിയ ജബല്‍ ജൈസ് റോഡ് നിര്‍മാണമാരംഭിച്ചത് 2004 ഒക്റ്റോബറിലാണ്.

ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ് ലൈന്‍, യുഎഇയിലെ ഉയരത്തിലുള്ള റസ്റ്റോറന്‍റ് തുടങ്ങി സാഹസിക സഞ്ചാരികള്‍ക്കായുള്ള വിനോദ കേന്ദ്രങ്ങളും ജബല്‍ ജെയ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ശൈത്യകാലത്ത്​ യുഎഇയിലെത്തുന്നവരുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്​ ജബൽ ജെയ്​സ്​.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com