41 ജെറ്റ് സ്കീകൾ പിടിച്ചെടുത്തു, 431 നിയമ ലംഘനങ്ങൾ കണ്ടെത്തി

നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജെറ്റ് സ്കീ മേഖലയിൽ ദുബായ് മാരിടൈം അഥോറിറ്റിയുമായി സഹകരിച്ച് ദുബായ് പൊലിസ് കർശന പരിശോധനാ കാമ്പെയ്ൻ ആരംഭിച്ചു
നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജെറ്റ് സ്കീ മേഖലയിൽ ദുബായ് മാരിടൈം അഥോറിറ്റിയുമായി സഹകരിച്ച് ദുബായ് പൊലിസ് കർശന പരിശോധനാ കാമ്പെയ്ൻ ആരംഭിച്ചു

41 ജെറ്റ് സ്കീകൾ പിടിച്ചെടുത്തു, 431 നിയമ ലംഘനങ്ങൾ കണ്ടെത്തി

Updated on

ദുബായ്: നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജെറ്റ് സ്കീ മേഖലയിൽ ദുബായ് മാരിടൈം അഥോറിറ്റിയുമായി സഹകരിച്ച് ദുബായ് പൊലിസ് കർശന പരിശോധനാ കാമ്പെയ്ൻ ആരംഭിച്ചു. 431 സുരക്ഷാ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 41 ജെറ്റ് സ്കീകൾ പിടിച്ചെടുക്കുകയും ചെയ്തതായി ഡിഎംഎ, സിഇഒ ഷെയ്ഖ് ഡോ. സഈദ് ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ മക്തൂം അറിയിച്ചു.

സമുദ്ര സുരക്ഷ വർധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, നിയമ ലംഘനങ്ങൾ ഒഴിവാക്കുക എന്നിവയാണ് കാമ്പെയ്ൻ മുഖേന ലക്ഷ്യമിടുന്നതെന്ന് തുറമുഖ പൊലിസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ പറഞ്ഞു. സമുദ്ര മേഖലയിലുടനീളമുള്ള പൊലിസ് സാന്നിധ്യം പൊതുജന വിശ്വാസവും സുരക്ഷയും കൂട്ടാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവധി കഴിഞ്ഞ ജെറ്റ് സ്കീ ലൈസൻസുകൾ ഉപയോഗിക്കൽ , നിയന്ത്രണമുള്ള നീന്തൽ മേഖലകളിലേക്കും ഹോട്ടൽ ബീച്ചുകളിലേക്കും പ്രവേശിക്കൽ, അനുവദിച്ച ഉപയോഗ സമയം പാലിക്കാതിരിക്കുൽ , ലൈഫ് ജാക്കറ്റുകൾ ധരിക്കാതിരിക്കൽ, പ്രായപൂർത്തിയാകാത്തവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്, അമിത ഭാരം എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ കാമ്പെയ്ൻ കാലയളവിൽ കണ്ടെത്തി.

സമുദ്ര രക്ഷാ സംഘങ്ങൾ 24 മണിക്കൂറും സജ്ജമാണെന്നും ജെറ്റ് സ്കീ ഉപയോക്താക്കൾ സമുദ്ര നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും, സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, 5 മുതൽ 7 നോട്ടിക്കൽ മൈൽ വരെ വേഗ പരിധി പാലിക്കണമെന്നും, സ്വകാര്യ/ടൂറിസ്റ്റ് കപ്പലുകളെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

അടിയന്തര സഹായത്തിനായി ദുബായ് പൊലിസ് സ്മാർട്ട് ആപ്പിലെ 'സെയ്ൽ സെയ്ഫ്‌ലി' സേവനം ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ

  • കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കൽ -1,000 ദിർഹം.

  • ലൈഫ് ജാക്കറ്റുകളോ ഹെൽമെറ്റുകളോ ധരിക്കാതിരിക്കൽ -1,000 ദിർഹം.

  • മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യൽ -2,000 ദിർഹം.

  • നിർദിഷ്ട പ്രദേശങ്ങൾക്ക് പുറത്ത് ജെറ്റ് സ്കീകൾ ഉപയോഗിക്കൽ -1,000 ദിർഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com