മാഞ്ചസ്റ്ററിൽ മലയാളി നഴ്സിനെ കുത്തിക്കൊല്ലാൻ ശ്രമം

മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (50) കത്രിക കൊണ്ട് കുത്തേറ്റത്
Achamma Cherian, who was stabbed by a jihadi, is in critical condition.
കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ചാമ്മ ചെറിയാൻ
Updated on

ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ കുത്തിക്കൊല്ലാൻ ശ്രമം. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (50) കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തില്‍ മുഹമ്മദ് റോമന്‍ ഹക്ക് (37) എന്ന അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 18ന് ഇയാളെ മിന്‍ഷൂള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.

ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയ്ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് അച്ചാമ്മ ചെറിയാനെ ആക്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കഴുത്തിന്‍റെ പിന്നിലാണ് കുത്തേറ്റത്. അച്ചാമ്മയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

നഴ്സിന് നേരെയുണ്ടായ ആക്രമണത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ അപലപിച്ചു. നഴ്സുമാര്‍ പ്രിയപ്പെട്ടവരാണെന്നും അക്രമത്തെ ഭയപ്പെടാതെ രോഗികളെ പരിചരിക്കാന്‍ അവര്‍ക്ക് കഴിയണമെന്നും യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. നഴ്സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണന്നും ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് എക്സില്‍ കുറിച്ചു. പത്തുവര്‍ഷമായി ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ് അച്ചാമ്മ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com