
ജിമ്മി ജോർജ് സ്‌മാരക അന്തർദേശീയ വോളിബാൾ ടൂർണമെന്‍റ് ഫൈനൽ ഞായറാഴ്ച
അബുദാബി: കേരള സോഷ്യൽ സെന്‍റർ അബുദാബിയും ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബിയും അബുദാബി സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ജിമ്മി ജോർജ് സ്‌മാരക അന്തർദേശീയ വോളിബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ ഞായറാഴ്ച നടത്തും.
രാത്രി 8 മണിക്ക് അബുദാബി സ്പോർട്സ് ഹബ്ബിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ .എൽഎൽഎച്ച് ഹോസ്പിറ്റൽ, കേരള പൊലീസ് വേദ ആയുർവേദിക്കിനെ നേരിടും.