

ജിതിൻ റോയിയുടെ നോവൽ "ദി ഡെഡ്‌ലി ഹാർമണി" പ്രകാശനം ചെയ്തു
ഷാർജ: പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ദി ഡെഡ്‌ലി ഹാർമണി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. "ദി ആൾട്ടർനേറ്റ് ഷാഡോസ്" എന്ന കൃതിക്കുശേഷം ജിതിൻ റോയ് രചിച്ച രണ്ടാമത്തെ ഇംഗ്ലീഷ് നോവലാണിത്. നിർമ്മിത ബുദ്ധി, മനഃശാസ്ത്രം, മാനിഫെസ്റ്റേഷൻ എന്നിവയെ ആധാരമാക്കിയുള്ള സയൻസ് ഫിക്‌ഷൻ കുറ്റാന്വേഷണ ത്രില്ലറുകളാണ് ഇരു കൃതികളും. മുംബൈ ആസ്ഥാനമായുള്ള സ്റ്റോറി മിററാണ് പ്രസാധകർ.
വീ ഗ്ലോബൽ നെറ്റ്‌വർക്ക് സ്ഥാപക ബിൽന സന്ദീപ് പുസ്തകം പ്രകാശനം ചെയ്തു. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് പുസ്തകം ഏറ്റുവാങ്ങി. നോവലിന് അവതാരിക രചിച്ച ഫെബിൻ ജോൺ പുസ്തകപരിചയം നടത്തി. രാധാകൃഷ്ണൻ മച്ചിങ്ങൽ ചടങ്ങ് നിയന്ത്രിച്ചു. ഫ്ലോറ ഗ്രൂപ്പ് ഡയറക്റ്ററും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ കോർഡിനേറ്ററുമായ അനുര മത്തായി പ്രസംഗിച്ചു.
ഇന്ത്യ–ജിസിസി ട്രേഡ് കൗൺസിലിനു കീഴിൽ യു.എ.ഇയിലെ ഓണററി ട്രേഡ് കമ്മീഷണറായ അഡ്വ. സുധീർ ബാബു, എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ഷീല പോൾ, മെയ്‌സ് അലുംനി യു.എ.ഇ പ്രസിഡന്‍റ് കൃഷ്ണകുമാർ പി., ആശ്രയം പ്രസിഡന്‍റ് റഷീദ് കോട്ടയിൽ, ലയൺസ് ക്ലബ് പ്രസിഡന്‍റ് ദീപു ചാക്കോ, എഴുത്തുകാരിയും താളവാദ്യ കലാകാരിയുമായ മറീന എസ്.ജെ. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
അക്കാഫ് അസോസിയേഷന്‍റെ പിന്തുണയോടെയായിരുന്നു പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിൻസെന്റ് വലിയവീട്ടിൽ, സുനിൽ കുമാർ, മുനീർ സി.എൽ., ഗിരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകി.
ഓറിയന്‍റ് ഇൻഷുറൻസ് കമ്പനിയിൽ വൈസ് പ്രസിഡന്‍റായി ജോലി ചെയ്യുന്ന ജിതിൻ റോയ്, ഭാര്യ മെൽബി, മക്കളായ ഇവാൻ, മാത്യൂ, സാറ എന്നിവർക്കൊപ്പം 2012 മുതൽ ദുബായിലാണ് താമസിക്കുന്നത്.