ഗതാഗത മേഖലയിലെ നവീകരണം: ദുബായ് ആർടിഎ - മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷൻ സംയുക്ത ശിൽപശാല

സുഗമവും സുസ്ഥിരവുമായ ഗതാഗതത്തിൽ ലോക നേതൃത്വം " എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ആർടിഎയുടെ 2024–2030 തന്ത്ര പ്രധാന പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപശാല നടത്തിയത്
Innovation in the Transport Sector: Joint Workshop by Dubai RTA and the Mohammed Bin Rashid Centre for Government Innovation

ഗതാഗത മേഖലയിലെ നവീകരണം: ദുബായ് ആർടിഎ - മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷൻ സംയുക്ത ശിൽപശാല

Updated on

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷനും സംയുക്തമായി ആർടിഎയിലെ ഇന്നൊവേഷൻ, ഫ്യൂച്ചർ ഫോർസൈറ്റ് ടീമുകൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.

"സുഗമവും സുസ്ഥിരവുമായ ഗതാഗതത്തിൽ ലോക നേതൃത്വം " എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ആർടിഎയുടെ 2024–2030 തന്ത്ര പ്രധാന പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപശാല നടത്തിയത്. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഗതാഗത മേഖലയെ സജ്ജമാക്കുക, ഉപഭോക്തൃ അനുഭവവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന നൂതനവും സുസ്ഥിരവുമായ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്നൊവേഷൻ ലാബുകൾ രൂപകൽപ്പന ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പുതിയ രീതികളും പ്രായോഗിക സമീപനങ്ങളും ടീമുകൾക്ക് പരിശീലനത്തിലൂടെ നൽകി. ഗതാഗത മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭാവി മാറ്റങ്ങളെ മുൻകൂട്ടി കാണാനുള്ള ശേഷി വർധിപ്പിക്കുന്നതിനും ആർടിഎയുടെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകരമാകും.

"സർക്കാർ തലത്തിലുള്ള നവീകരണം എന്നത് പുതിയ ആശയങ്ങൾ ഉണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല" -മുഹമ്മദ് ബിൻ റാഷിദ് സെന്‍റർ ഫോർ ഗവൺമെന്‍റ് ഇന്നൊവേഷൻ ഡയറക്റ്റർ അബീർ തഹ്‌ലക് പറഞ്ഞു.

സേവനങ്ങളും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് നവീകരണവും ഭാവി കാഴ്ചപ്പാടുകളും അടിസ്ഥാന അടിത്തറയാണെന്ന് ആർടിഎയുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്റ്ററിലെ ഇന്നൊവേഷൻ ആൻഡ് പയനിയറിങ് ഡയറക്റ്റർ ഡോ. ഫാത്തിമ അൽ മന്ദൂസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com