ദുബായിൽ ഷെയറിങ് താമസസൗകര്യം: പ്രത്യേക പ്രദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി

അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബത്ത്, അൽ റിഗ്ഗ തുടങ്ങിയ പ്രധാന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു
Shared accommodation in Dubai: Dubai Municipality designates specific areas

ദുബായിൽ ഷെയറിങ് താമസസൗകര്യം: പ്രത്യേക പ്രദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി

Updated on: 

ദുബായ്: ദുബായ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല ക്രമീകരിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി കെട്ടിടങ്ങളിലും വില്ലകളിലും ഷെയറിങ് താമസസൗകര്യം അനുവദിക്കുന്നതിനായി 44-ൽ അധികം പ്രദേശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബത്ത്, അൽ റിഗ്ഗ തുടങ്ങിയ പ്രധാന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഷെയറിങ് താമസസൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടങ്ങൾ വ്യക്തികൾക്കോ അതല്ലെങ്കിൽ കുടുംബങ്ങൾക്കോ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി നിജപ്പെടുത്തണമെന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

ഇതുപ്രകാരം ഓരോ വ്യക്തിക്കും കിടപ്പുമുറിയിൽ കുറഞ്ഞത് 5 ചതുരശ്ര മീറ്റർ സ്ഥലം ഉണ്ടായിരിക്കണം. കുടുംബങ്ങൾക്കായുള്ള താമസ യൂണിറ്റുകളിൽ ഓരോ കുടുംബത്തിനും സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്നതിനായി ബാത്ത്റൂമോട് കൂടിയ പ്രത്യേക കിടപ്പുമുറി ഉണ്ടായിരിക്കണം. കൂടാതെ അടുക്കള, വിശ്രമസ്ഥലങ്ങൾ, സാനിറ്ററി സൗകര്യങ്ങൾ, തുണി അലക്കി ഉണക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ സുരക്ഷാമാനദണ്ഡങ്ങൾക്കും ദുബായ് ബിൽഡിംഗ് കോഡിനും വിധേയമായി സജീകരിക്കേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com