
കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും
ഷാർജ: പ്രവാസി ബുക്സിന്‍റെ നേതൃത്വത്തിൽ യുഎഇ യിൽ ദീർഘകാലം സാഹിത്യ - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്‍റ് സെന്‍ററിൽ നടത്തി. പ്രവാസി ബുക്സിന്‍റെ പ്രതിമാസ പുസ്തക ചർച്ചയിൽ ഇത്തവണ മനോജ് കോടിയത്തിന്‍റെ സ്യൂഡോസൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാ സമാഹാരങ്ങളാണ് ചർച്ച ചെയ്തത്.
കവിയും ഗാനരചയിതാവും ഷാർജ റൂളേഴ്സ് ഓഫീസിലെ മുൻ സെക്രട്ടറിയുമായ ബാലചന്ദ്രൻ തെക്കന്മാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ് എക്സിക്യൂട്ടീവ് പി.വി. മോഹൻ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കവയത്രി ഷീലാ പോൾ കെ.എ.ജബ്ബാരി അനുസ്മരണ പ്രഭാഷണം നടത്തി. അജിത് കണ്ടല്ലൂർ ഗോസായിച്ചോറും, റീന സലീം സ്യൂഡോ സൈസിസും പരിചയപ്പെടുത്തി സംസാരിച്ചു.
പ്രവീൺ പാലക്കീൽ മോഡറേറ്ററായ ചടങ്ങിൽ ഗീതാ മോഹൻ, അനൂപ് കുമ്പനാട്, എം.സി. നവാസ്, അസി, സജ്ന അബ്ദുള്ള എന്നിവർ പുസ്തകാവലോകനം നടത്തി സംസാരിച്ചു. മനോജ് കോടിയത്ത്, അക്ബർ ആലിക്കര എന്നിവർ മറുപടി പ്രസംഗം നടത്തി. ദൃശ്യ ഷൈൻ സ്വാഗതവും കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.