കെ.എ. ജബ്ബാരിയെ അനുസ്മരിച്ച് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയും കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയും

കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയും കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന കെ.എ. ജബ്ബാരിയെ അനുസ്മരിച്ചു
KA Jabbari remembered

അനുസ്മരണ യോഗത്തിൽ ഇ.കെ. ദിനേശനും ഷീല പോളും സംസാരിക്കുന്നു.

Updated on

ദുബായ്: കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയും കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന കെ.എ. ജബ്ബാരിയെ അനുസ്മരിച്ചു.

ജീവിതാവസാനം വരെ സാംസ്കാരിക പ്രവർത്തനത്തിലൂടെ ജീവിതം ധന്യമാക്കിയ വ്യക്തിത്വമായിരുന്നു കെ.എം. ജബ്ബാരിയെന്ന് യോഗം അനുസ്മരിച്ചു. 20 വർഷത്തിലേറെ സലഫി ടൈംസ് എന്ന പേരിലൊരു പ്രസിദ്ധീകരണം നടത്തി പ്രവാസ ലോകത്ത് നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു കെ.എം. ജബ്ബാരിയെന്നും യോഗം അഭിപ്രായപ്പെട്ടു.

കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ജമാൽ മനയത്ത്‌ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി ആക്ട്ങ്‌ പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടിഗ്‌ സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ ഇ.കെ. ദിനേശൻ, പ്രശസ്ത എഴുത്തുകാരി ഷീല പോൾ, കെ.വി.എ. ഷുക്കൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതം പറഞ്ഞു. കൈപ്പമംഗലം മണ്ഡലത്തിലെ സഹദ് ഖിറാഅത്ത്‌ നടത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com