ദുബായ്: കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ 4 ടൂർണമെന്‍റ് സെപ്റ്റംബർ 15ന് തുടങ്ങും. ടൂർണമെന്‍റ് ലോഗോ പ്രകാശനം ആജൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിറാജ് നിർവഹിച്ചു. കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ സ്വാഗതം ആശംസിച്ചു. മത്സരങ്ങളുടെ ഫിക്സ്ചർ നറുക്കെടുപ്പും നടത്തി.