
കേരള ഡിസ്ട്രിക്റ്റ് ലീഗ് സീസൺ 2: പോസ്റ്റർ പ്രകാശനം ചെയ്ത് ഷാഫി പറമ്പിൽ
ദുബായ്: കേരള എക്സ്പാട് ഫുട്ബോൾ അസോസിയേഷൻ (കെഫ) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ 2 ടുർണമെന്‍റിന്‍റെ ഔദ്യോഗിക പോസ്റ്റർ ഷാഫി പറമ്പിൽ എം പി പ്രകാശനം ചെയ്തു. മെയ് 10 മുതൽ 18 വരെ ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്‍റ് യുഎഇ പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ആയിമാറട്ടെയെന്ന് ഷാഫി പറമ്പിൽ പ്രശംസിച്ചു.
ചടങ്ങിൽ കെഫ പ്രസിഡന്‍റ് ജാഫർ ഒറവങ്കര, സെക്രട്ടറി സന്തോഷ് കരിവെള്ളൂർ, കെഫ ഡയറക്ടർ ബോർഡ് അംഗങ്ങളായ നൗഷാദ്, ബൈജു ജാഫർ,ആദം അലി, ഷുഹൈബ്, ആലത്ത്, ഷഫീക്, ഇല്യാസ്, ശറഫുദ്ധീൻ, റിയാസ് ഷാൻ , റഫീഖ്, ഹാരിസ്, ഫൈറുസ്, അനു തുടങ്ങിയവർ പങ്കെടുത്തു. ദുബായ് സ്പോർട്സ് കൗൺസിലിന്‍റെ അനുമതിയോടെ നടത്തുന്ന കെഫ - കെ ഡി എൽ ന് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി കെഫ സംഘാടക സമിതി അറിയിച്ചു.