പ്രവാസികൾക്ക് നാട്ടിൽ ജോലി; 100 ദിവസത്തെ ശമ്പള വിഹിതം സർക്കാർ നൽകും

നോര്‍ക്ക-നെയിം പദ്ധതി: എംപ്ലോയർ രജിസ്ട്രേഷന് പോർട്ടൽ സജ്ജമായി
നോര്‍ക്ക-നെയിം പദ്ധതി: എംപ്ലോയർ രജിസ്ട്രേഷന് പോർട്ടൽ സജ്ജമായി | Kerala jobs for foreign returnees

എംപ്ലോയർ രജിസ്ട്രേഷന് പോർട്ടൽ സജ്ജം.

Norka Roots

Updated on

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്‍റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ (തൊഴിലുടമ) കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിനുളള വെബ്ബ് പോര്‍ട്ടല്‍ (https://name.norkaroots.kerala.gov.in) സജ്ജമായി. സംസ്ഥാനത്തെ അംഗീകൃത വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തൊഴിലുടമകള്‍ പരസ്യപ്പെടുത്തുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ ലിങ്കുകളും ഓരോ ഒഴിവുകൾക്കനുസൃതമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്), ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും.

ദിവസവേതനത്തിന്‍റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക.

ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com