കേരള മാപ്പിള കലാ അക്കാദമി 'പാട്ടും പാട്ടറിവും': പോസ്റ്റർ പ്രകാശനം

മാപ്പിളപ്പാട്ട് ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്ന്, ദഫ് മുട്ട്, കോൽക്കളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ മെഗാ ഇവന്‍റിന്‍റെ ഭാഗമായി നടക്കും.
Kerala Mappila Kala Akademi 'Songs and Songs': Poster Release

കേരള മാപ്പിള കലാ അക്കാദമി 'പാട്ടും പാട്ടറിവും': പോസ്റ്റർ പ്രകാശനം

Updated on

ദുബായ്: കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ ഒക്ടോബർ 18-ന് ഷാർജ സഫാരി മാളിൽ സംഘടിപ്പിക്കുന്ന 'പാട്ടും പാട്ടറിവും' എന്ന മെഗാ ഇവന്‍റിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്‍റ് ബഷീർ ബെല്ലോയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രക്ഷാധികാരി ജലീൽ മശ്ഹൂർ തങ്ങളാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

മാപ്പിളപ്പാട്ട് ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്ന്, ദഫ് മുട്ട്, കോൽക്കളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ മെഗാ ഇവന്‍റിന്‍റെ ഭാഗമായി നടക്കും. മാപ്പിള കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയ കലാകാരന്മാർക്ക് അവാർഡ് നൽകും. പ്രവാസികൾക്കായി അക്കാദമി നടത്തിയ 'പാട്ടും പാട്ടറിവും' മാപ്പിളപ്പാട്ട് പഠന ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സമ്മാനം നൽകും.

പോസ്റ്റർ പ്രകാശന ചടങ്ങിൽ ജനറൽ സെക്രട്ടറി ഒ.ബി.എം. ഷാജി കാസർഗോഡ്, ട്രഷറർ ശംസുദ്ധീൻ പെരുമ്പട്ട, ഭാരവാഹികളായ മിസ്ഹബ് പടന്ന, യാസ്‌ക് ഹസൻ, മുനീർ നൊച്ചാട്, തസ്‌നീം അഹമ്മദ് എളേറ്റിൽ, റിയാദ് ഹിക്മ, ഹസീന മഹമ്മൂദ് തുടങ്ങിയവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com