കേരള സോഷ്യൽ സെന്‍റർ ഏകാങ്ക നാടക രചന മത്സരം

Kerala Social Center Ekanka Drama Writing Competition
കേരള സോഷ്യൽ സെന്‍റർ ഏകാങ്ക നാടക രചന മത്സരം
Updated on

അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പതിമൂന്നാമത് കെ.എസ്.സി ഭരത് മുരളി നാടകോത്സവത്തോടനുബന്ധിച്ച് യു.എ.ഇ യിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരം സംഘടിപ്പിക്കുന്നു. 30 മിനുട്ട് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക. സൃഷ്ടികൾ മൗലികമായിരിക്കണം. വിവർത്തനങ്ങളോ മറ്റു നാടകങ്ങളുടെ വകഭേദങ്ങളോ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കഥയെയോ നോവലിനെയോ അധികരിച്ചുള്ള രചനകളും പരിഗണിക്കുന്നതല്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും യു.എ.ഇ നിയമങ്ങൾക്കനുസൃതമായിട്ടുള്ളതും ആയിരിക്കണം സൃഷ്ടി.

രചയിതാവിന്‍റെ പേര്, പ്രൊഫൈൽ, പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി എന്നിവ സഹിതം 2025 ജനുവരി 10 നു മുൻപായി രചനകൾ കേരള സോഷ്യൽ സെന്‍ററിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള സോഷ്യൽ സെന്‍ററുമായോ താഴെ പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. 026314455, 0555520683, 0505806557, kscmails@gmail.com

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com