ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീഹോൾഡ് പദ്ധതിക്ക് തുടക്കം

1.5 കിലോമീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പൂർണമായും മാലിന്യ മുക്തമായ സുസ്ഥിര പദ്ധതിയാണിത്
Khalid bin Sultan City Freehold project launched in Sharjah

ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീഹോൾഡ് പദ്ധതിക്ക് തുടക്കം

Updated on

ഷാർജ: ഷാർജ ആസ്ഥാനമായുള്ള മാലിന്യ സംസ്കരണ സ്ഥാപനമായ ബിഅയുടെ നേതൃത്വത്തിൽ ശതകോടി ദിർഹത്തിന്‍റെ ഫ്രീഹോൾഡ് പദ്ധതിയായ ഖാലിദ് ബിൻ സുൽത്താൻ സിറ്റിക്ക് തുടക്കം കുറിച്ചു. ദൈദ് റോഡിനും ഖോർഫക്കാൻ റോഡിനും ഇടയിലാണ് പുതിയ ഫ്രീ ഹോൾഡ് റിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നത്.

1.5 കിലോമീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പൂർണമായും മാലിന്യ മുക്തമായ സുസ്ഥിര പദ്ധതിയാണിത്. സഹ ഹാദിദ് രൂപകൽപ്പന ചെയ്ത പദ്ധതി ഭാവിയിലെ നഗരം എന്ന ലക്ഷ്യത്തോടെയാണ് നിർമിക്കുന്നത്.'- ബിഅ ഗ്രൂപ്പ് സിഇഒ ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഏത് രാജ്യക്കാർക്കും നഗരത്തിൽ സ്വതന്ത്രമായ ഉടമസ്ഥാവകാശം ലഭിക്കും. വിൽപന ആരംഭിക്കുന്ന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇത് ലീഡ് സർട്ടിഫൈഡ് മാസ്റ്റർ പ്ലാൻ കൂടിയാണ്. ഇതിനെ സ്മാർട്ട് സുസ്ഥിര നഗരം എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്' - ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.

ഷാർജയിൽ റിയൽ എസ്റ്റേറ്റിന് ആവശ്യക്കാർ ഏറെയുണ്ടെന്ന് ബിഅ മേധാവി പറഞ്ഞു. ഈ വർഷത്തെ ആദ്യ പാദത്തിൽ, ഷാർജയിലെ വിൽപ്പന മുൻ വർഷത്തേക്കാൾ 31 ശതമാനം വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ പൗരന്മാർ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, അറബ് വംശജർ എന്നിവരാണ് കൂടുതലായി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതെന്നും അടുത്ത കാലത്തായി ഏഷ്യൻ വംശജർ ഈ മേഖലയിൽ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com