ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധിപ്പിക്കാൻ അനുമതി

ഡിജിറ്റൽ ദുബായ് അഥോറിറ്റിയുമായി സഹകരിച്ച് സ്വകാര്യ സ്കൂളുകൾ സമർപ്പിച്ച ഓഡിറ്റ് ചെയ്ത സാമ്പത്തിക വാർഷിക അവലോകനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം.
KHDA nod for dubai private school fees hike

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ കെഎച്ച്ഡിഎയുടെ അനുമതി

Updated on

ദുബായ്: ദുബായിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾക്ക് 2025-'26 അധ്യയന വർഷത്തിൽ ഫീസ് വർധിപ്പിക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി അനുമതി നൽകി. ഈ അധ്യയന വർഷത്തേക്കുള്ള 2.35 ശതമാനത്തിന്‍റെ വിദ്യാഭ്യാസ ചെലവ് സൂചികക്ക് അതോറിറ്റി അംഗീകാരം നൽകി.

ഡിജിറ്റൽ ദുബായ് അതോറിറ്റിയുമായി സഹകരിച്ച് സ്വകാര്യ സ്കൂളുകൾ സമർപ്പിച്ച ഓഡിറ്റ് ചെയ്ത സാമ്പത്തിക വാർഷിക അവലോകനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങൾക്കനുസൃതമായി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള ശക്തവും സുതാര്യവുമായ രീതിശാസ്ത്രമാണ് ഫീസ് ക്രമീകരണത്തിനുള്ള ഇ.സി.ഐയെന്ന് കെ.എച്ച്.ഡി.എയിലെ ലൈസൻസിംഗ് ആൻഡ് എഡ്യൂക്കേഷൻ സർവിസസ് ഡയറക്ടർ ഷമ്മ അൽ മൻസൂരി അഭിപ്രായപ്പെട്ടു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com