

കെ. ബാലകൃഷ്ണൻ , അഡ്വ. വൈ.എ. റഹീം , ജിബി ബേബി
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ കെ. ബാലകൃഷ്ണൻ പ്രസിഡന്‍റായും അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറിയായും വിജയിച്ചു. ജിബി ബേബിയാണ് ട്രഷറർ. പോൾ ടി. ജോസഫ് വരണാധികാരിയായി തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് 617 വോട്ടുകൾ നേടിയ കെ. ബാലകൃഷ്ണൻ, നിലവിലെ പ്രസിഡന്‍റ് നിസാർ തളങ്കരയെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 651 വോട്ടുകൾ നേടിയ അഡ്വ. വൈ.എ. റഹീം, നിലവിലെ ജനറൽ സെക്രട്ടറി ശ്രീപ്രകാശിനെ 44 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. ജിബി ബേബി 616 വോട്ടോടെ 26 വോട്ട് ഭൂരിപക്ഷത്തിൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി ടി.കെ. പ്രദീപ് എന്ന പ്രദീപ് നെന്മാറ വൈസ് പ്രസിഡന്‍റായും (614 വോട്ട്, ഭൂരിപക്ഷം 15), അഡ്വ. എൻ.ടി. അൻസാർ ജോയിന്‍റ് സെക്രട്ടറിയായും (624 വോട്ട്, ഭൂരിപക്ഷം 52), അനിലാൽ പുരുഷോത്തമൻ ജോയിന്‍റ് ട്രഷററായും (595 വോട്ട്, ഭൂരിപക്ഷം 19), തങ്കച്ചൻ മണ്ഡപത്തിൽ ഓഡിറ്ററായും (633 വോട്ട്, ഭൂരിപക്ഷം 72) വിജയിച്ചു.
ആകെ 23 പേർ മത്സരിച്ച മാനേജ്മെന്‍റ് കമ്മിറ്റിയിലേക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ഏഴ് പേർ തെരഞ്ഞെടുക്കപ്പെട്ടു. 657 വോട്ടുകൾ നേടി അഭിലാഷ് രത്നാകരൻ ഒന്നാമതെത്തി. റോയ് മാത്യു (636 വോട്ട്), പ്രദീഷ് ചിതറ (627 വോട്ട്), അബ്ദു മനാഫ് (608 വോട്ട്), കെ.കെ. താലിബ് (602 വോട്ട്), ജാഫർ കണ്ണാട്ട് (601 വോട്ട്), അനിൽകുമാർ കെ.ജി. പിള്ള (582 വോട്ട്) എന്നിവരാണ് മാനേജ്മെന്‍റ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങൾ