കെ.എം. ഷാജിയുടെ നടപടി അപലപനീയം: ദുബായ് സുന്നി സെന്‍റർ

വസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കുകയും വ്യക്തി ഹത്യ നടത്തുകയും ചെയ്ത കെ.എം. ഷാജിയുടെ നടപടി ദുരുദ്ദേശപരമാണെന്ന് ദുബായ് സുന്നി സെന്‍റർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു
K.M. Shaji's action is condemnable: Dubai Sunni Center
കെ.എം. ഷാജിയുടെ നടപടി അപലപനീയം: ദുബായ് സുന്നി സെന്‍റർ
Updated on

ദുബായ്: ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിച്ച് നടത്തിയ പ്രഭാഷണത്തിലെ വസ്തുതകൾ വിശദീകരിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗവും ദുബായ് സുന്നി സെന്‍റർ പ്രസിഡന്‍റുമായ അബ്ദുസ്സലാം ബാഖവി വടക്കേക്കാട് നടത്തിയ വിശദീകരണത്തെ ഉൾക്കൊള്ളുകയോ ആശയപരമായി നേരിടുകയോ ചെയ്യുന്നതിന് പകരം വസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കുകയും വ്യക്തി ഹത്യ നടത്തുകയും ചെയ്ത കെ.എം. ഷാജിയുടെ നടപടി ദുരുദ്ദേശപരമാണെന്ന് ദുബായ് സുന്നി സെന്‍റർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഇത്തരം പ്രഭാഷണങ്ങൾ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്നതും ഭിന്നിപ്പിനിടയാക്കുന്നതുമാണെന്നും ഈ രീതിയിലുള്ള അപക്വമായ പ്രവർത്തനങ്ങളിൽ നിന്നും നേതാക്കന്മാർ പിന്മാറണമെന്നും ഉത്തരവാദപ്പെട്ടവർ ഷാജിയെ വസ്തുതകൾ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരളത്തിലും യുഎഇയിലും സുന്നത്ത് ജമാഅത്തിന്‍റെ ആദർശ പ്രചരണ രംഗത്ത് അബ്ദുസ്സലാം ബാഖവി നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും അദേഹത്തിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നുവെന്നും ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ ജലീൽ ദാരിമി, സയ്യിദ് സക്കീർ ഹുസൈൻ തങ്ങൾ, ഷൗക്കത്തലി ഹുദവി, ഹുസൈൻ ദാരിമി, ജലീൽ ഹാജി, ഇസ്മാഈൽ ഹാജി, സൂപ്പി ഹാജി, കെ.ടി. അബ്ദുൽ ഖാദർ മൗലവി, ജമാൽ ഹാജി, യൂസുഫ് ഹാജി, മൊയ്തു ഹാജി എന്നീ സെക്രട്ടറിയറ്റ് അംഗങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com