
അബ്ദുൾ ജബ്ബാർ ( ജബ്ബാരി-78)
file image
ദുബായ്: യുഎഇയിലെ സാമൂഹ്യ, സാംസ്കാരിക ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.എ. ജബ്ബാരിയുടെ വിയോഗത്തിൽ ദുബായ് കെഎംസിസി സംസ്ഥാന ആക്ടി. പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടി. ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ അനുശോചിച്ചു.
ദുബായ് കെഎംസിസി തൃശൂർ ജില്ലാ സർഗധാര ചെയർമാനും കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമായിരുന്ന കെ.എ ജബ്ബാരി അക്ഷരങ്ങളെ സ്നേഹിക്കുകയും പുസ്തകങ്ങളെ ചങ്ങാതിയാക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് കെഎംസിസി നേതാക്കൾ അനുസ്മരിച്ചു.