കെ എം സിസി ഷൊർണൂർ സംഗമം സംഘടിപ്പിച്ചു

പ്രകാശനം ദുബായ് കെഎംസിസി നേതാവ് ഫൈസൽ തുറക്കൽ നിർവഹിച്ചു
Shornur meeting of KMCC was held
കെ എം സിസി യുടെ ഷൊർണൂർ സംഗമം
Updated on

ദുബായ്: ദുബായ് കെഎംസിസി ഷൊർണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷൊർണൂർ സംഗമം സംഘടിപ്പിച്ചു. ദുബായ് കെ എം സി സി ആസ്ഥാനത്ത് നടന്ന പരിപാടി ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് പനമണ്ണ അധ്യക്ഷത വഹിച്ചു. യാബ്‌ ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. മർഹൂം മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണവും സ്വാതന്ത്ര്യ ദിനാഘോഷവും ഇതോടൊപ്പം നടത്തി. ഈ വർഷം ഡിസംബറിൽ നടക്കുന്ന ഷൊർണൂർ ഫെസ്റ്റ്-2024 ന്‍റെ ലോഗോ പ്രകാശനം ദുബായ് കെഎംസിസി നേതാവ് ഫൈസൽ തുറക്കൽ നിർവഹിച്ചു.

മണ്ഡലം കമ്മിറ്റി നൽകുന്ന സാമൂഹ്യ പ്രതിബദ്ധത അവാർഡിന് സലാം പാപ്പിനിശ്ശേരിയും യുവ സംരംഭക അവാർഡിന് ബ്രാവോ കിച്ചൺ എക്യുപ്മെന്‍റ് ഫാക്ടറിയുടെ ജനറൽ മാനേജർ ഇക്ബാൽ കിഴാടയിലും അർഹരായി. അഡ്വ.യസീദ്, മർഹൂം മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ക്വിസ്സ് മത്സരത്തിൽ അൻസാർ നെല്ലായയും, ബാസിത് കൊപ്പവും വിജയികളായി. മണ്ഡലം ജന.സെക്രെട്ടറി ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും, ട്രഷറർ ജാബിർ വാഫി നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com