
കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ "ഇൻസ്പയർ 2025" ബ്രോഷർ പ്രകാശനം
ദുബായ്: പ്രവാസികളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കെഎംസിസി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇൻസ്പയർ 2025" എന്ന പേരിൽ പ്രത്യേക പരിപാടി നടത്തും.
ജൂലൈ 12-ന് ശനിയാഴ്ച രാത്രി 7:30-ന് ദുബായ് കെഎംസിസി പ്രധാന ഹാളിൽ നടക്കുന്ന പരിപാടിയിൽ 'പ്രവാസി സമ്പാദ്യവും സന്തോഷവും' എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ സി.എ. റിൻഷാദ് ക്ലാസെടുക്കും.
പരിപാടിയുടെ ഭാഗമായുള്ള ബ്രോഷർ ദുൽഖിഫിൽ അബ്ദുൽ റഷീദ് ടാക്സ് കൺസൾട്ടന്‍റിന്‍റെ സിഇഒ ദുൽഖിഫിലിന് നൽകി ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി പ്രകാശനം ചെയ്തു.
ദുബായ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ടി.പി. സൈതലവി, ഫൈസൽ തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, വി.കെ. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.