
കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്‌താർ സംഗമം
ദുബായ്: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം നടത്തി.സാമൂഹിക പ്രവർത്തകൻ അലി വടയും റമദാൻ സന്ദേശം നൽകി. ഇഫ്‌താർ സംഗമങ്ങൾ നമ്മുടെ നാട്ടിലെ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ വേദികളാകട്ടെയെന്ന് റമദാൻ സന്ദേശത്തിൽ അലി വടയും പറഞ്ഞു.
പ്രസിഡന്‍റ് അഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു. ഷാർജാ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ നാട്ടിൽ ആരംഭിക്കുന്ന രണ്ടു കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ അവതരണം ജനറൽ സെക്രട്ടറി അഡ്വ:എ.നജുമുദീൻ നിർവഹിച്ചു. രക്ഷാധികാരി എം.ഷാഹുൽ ഹമീദ്, ട്രഷറർ ജർമിയാസ് യേശുദാസ്, വൈസ് പ്രസിഡന്‍റ് സീനോ ജോൺ നെറ്റോ, ജോയിന്‍റ് സെക്രട്ടറി അനിൽ കുമാർ നടേശൻ, ജോയിന്‍റ് ട്രഷറർ മനോജ് മനാമ, എം.കെ. അഷറഫ്, അൻസാർ അസിസ്സ്, ഷെഫീഖ് ടി.എം. എന്നിവർ പ്രസംഗിച്ചു.
ഇഫ്‌താർ സംഗമത്തിന് എ.റഹിം കണ്ണനല്ലൂർ, നസീർ അബ്ദുൽ കലാം, റോയ് ജോർജ്, ബൈജു അഷറഫ്, രമേശ്.എസ്. പിള്ള, അനസ് അബ്ദുൽ ഗഫൂർ, ബിന്ദു ഷിബിലി, ഡെറിക് അനൂപ് വില്യം, ലിജി അൻസാർ, ടി.ജി. യോഹന്നാൻ, സൂഫി അനസ് ഗഫൂർ, ജയരാജ് ശങ്കരൻ കുട്ടി, എച്. അബ്ദുൽ കലാം, ആസിഫ് മിർസാ, പ്രദീഷ് ചിതറ, ഹബീബ് ഖാൻ, എച്ച് .നൗഷാദ് കണ്ണനല്ലൂർ എന്നിവർ നേതൃത്വം നൽകി. അഡ്വ: നജുമുദീൻ സ്വാഗതവും ജർമിയാസ് യേശുദാസ് നന്ദിയും പറഞ്ഞു.