

പ്രതിസന്ധികൾക്കിടയിലും ദുബായിൽ പുതിയ ഔട്ട്ലെറ്റ് തുറന്ന് മലയാളി ഉടമസ്ഥതയിലുള്ള കെപി ചായ്
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ദുബായിൽ പുതിയ ഔട്ട്ലെറ്റ് തുറന്ന് മലയാളി ഉടമസ്ഥതയിലുള്ള യുഎഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെപി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ് യുടെ മുപ്പത്തിനാലാമത് ശാഖ, ആർടിഎയുടെ യൂണിയൻ ബസ് സ്റ്റേഷനിൽ പ്രവർത്തനമാരംഭിക്കുന്നു. സംഘർഷ സമയങ്ങളിൽ യുഎഇ ഭരണാധികാരികൾ പുലർത്തിയ നിശ്ചയദാർഢ്യത്തിനുള്ള ഐക്യപ്പെടൽ എന്ന നിലയിലാണ് പുതിയ ഔട്ട് ലെറ്റ് തുടങ്ങുന്നതെന്ന് കെപി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ.പി. മുഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്‌വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ ഓതൻ്റിക് അറബിക്, കോണ്ടിനെൻ്റൽ വിഭവങ്ങളാണ് കെപി ചായ് ലഭ്യമാക്കുന്നത്.
സാമൂഹിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെപി മുഹമ്മദ് ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റർ ദുബായ് ചാപ്റ്റർ ജനറൽ സെക്രട്ടറി, ഡബ്ലിയു എം ഒ മുട്ടിൽ യതീംഖാന ദുബായ് ചാപ്റ്റർ പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം, വടകര എൻ ആർ ഐ ഫോറം രക്ഷാധികാരി, എം ഐ എം കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.
20 വർഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 14 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ 7 റെസ്‌റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെപി ചായ് എന്നീ സംരംഭങ്ങളുമുണ്ട്.
വാർത്താസമ്മേളനത്തിൽ കെ പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെപി മുഹമ്മദ്, ഡയറക്ടർ ആഷിഖ് കെപി, റെസ്റ്റോറന്റ് ഡിവിഷൻ ജനറൽ മാനേജർ ബൈജു വിശ്വംഭരൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സലീത്ത് എറോത്ത്, കെപി ചായ് യൂണിയൻ ബ്രാഞ്ച് മാനേജർ ഷാഫി എന്നിവരും പങ്കെടുത്തു.