ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കെപി ചായ്: പുതിയ ശാഖ പ്രവർത്തനം തുടങ്ങും

കെപി ചായയുടെ മുപ്പത്തിഒന്നാമത് ശാഖ ശനിയാഴ്ച ദുബായ് എയർപോർട്ട് ഫ്രീസോൺ മെട്രൊ സ്റ്റേഷന് സമീപം പ്രവർത്തനമാരംഭിക്കും
KP Chai to expand operations to GCC countries: New branch to start operations

ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കെപി ചായ്: പുതിയ ശാഖ പ്രവർത്തനം തുടങ്ങും

Updated on

ദുബായ്: ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ മലയാളി ഉടമസ്ഥതയിലുള്ള യുഎഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെപി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ്. കെപി ചായയുടെ മുപ്പത്തിഒന്നാമത് ശാഖ ശനിയാഴ്ച ദുബായ് എയർപോർട്ട് ഫ്രീസോൺ മെട്രൊ സ്റ്റേഷന് സമീപം പ്രവർത്തനമാരംഭിക്കും.

ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യതയാണ് കെപി ചായയുടെ വളർച്ചക്ക് കാരണമെന്ന് കെപി ഗ്രൂപ് മാനേജിങ് ഡയറക്റ്റര്‍ കെ.പി. മുഹമ്മദ് പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്‌വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെയുള്ള അറബിക്, കോണ്ടിനെന്‍റൽ വിഭവങ്ങളാണ് കെപി ചായ് ലഭ്യമാക്കുന്നത്.

ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ കെ.പി മുഹമ്മദിന്‍റെ മാതാപിതാക്കളായ കെപി അബ്ദുല്ല ഹാജി, കെപി അലീമ ഹജ്ജുമ്മ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കെപി ചായ് ഫ്രാഞ്ചൈസി എഫ്ഒസിഒ അടിസ്ഥാനത്തിലാണ് നൽകുക എന്നും കെ.പി. മുഹമ്മദ് അറിയിച്ചു. യൂണിയൻ മെട്രൊ സ്റ്റേഷൻ, മറീന, ടീകോം, എന്നീ മൂന്നിടങ്ങളിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെപി ചായ് ഔട്ട് ലൈറ്റുകളും ഉടൻ പ്രവർത്തനമാരംഭിക്കും.

സാമൂഹിക രംഗത്തും സജീവമായുള്ള കെപി ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ കെപി മുഹമ്മദ് ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ്, കോഴിക്കോട് സിഎച്ച് സെന്‍റർ ദുബായ് ചാപ്റ്റർ ജനറൽ സെക്രട്ടറി, ഡബ്ലിയു എംഒ മുട്ടിൽ യതീംഖാന ദുബായ് ചാപ്റ്റർ പ്രസിഡന്‍റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം, വടകര എൻആർഐ ഫോറം രക്ഷാധികാരി, എംഐഎം കമ്മിറ്റി ട്രഷറർ എന്നീ പദവികളും വഹിക്കുന്നുണ്ട്. 20 വർഷത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 14 സൂപ്പര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ 7 റെസ്‌റ്റോറന്‍റുകളും കൂടാതെ, കെപി ഇന്‍റർനാഷണല്‍ ജനറല്‍ ട്രേഡിങ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), കെപി ചായ്, റിയൽ എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പത്രസമ്മേളനത്തിൽ, കെപി ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ കെപി മുഹമ്മദിനെക്കൂടാതെ ഡയറക്റ്റർമാരായ ആഷിഖ് കെപി, റിയാസ് കെപി, റെസ്റ്റോറന്‍റ് ഡിവിഷൻ ജനറൽ മാനേജർ ബൈജു വിശ്വംഭരൻ, ഓപ്പറേഷൻ മാനേജർ സിറാജ് എന്നിവരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com