

കെ. രാധാകൃഷ്ണൻ എംപിക്കും, എൻ.കെ. അക്ബർ എംഎൽഎക്കും ദുബായ് ഓർമയുടെ സ്വീകരണം
ദുബായ് : ആലത്തൂർ എം.പി കെ. രാധാകൃഷ്ണനും, ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിനും ഓർമ ഊഷ്മള സ്വീകരണം നൽകി.
പ്രസിഡന്‍റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഓർമ മുൻ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംവുമായ പ്രദീപ് തോപ്പിൽ, ഒഎൽഎഫ് പരസ്യ കമ്മിറ്റി കൺവീനർ ഷൈജേഷ് എന്നിവർ പ്രസംഗിച്ചു.
ഫെബ്രുവരി 14, 15 തീയതികളിൽ നടക്കുന്ന ഒഎൽഎഫ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെ. രാധാകൃഷ്ണനും എൻ.കെ. അക്ബറും ചേർന്ന് നിർവഹിച്ചു. ഓർമ അംഗത്വ വിതരണം ഖിസൈസ് മേഖല സ്റ്റേഡിയം യൂണിറ്റിലെ അംഗം അൻസ സൂസൻ സാജന് നൽകി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും . ഓർമ വനിതാ സെൻട്രൽ കമ്മിറ്റി കൺവീനർ ജിസ്മി നന്ദിയും പറഞ്ഞു