അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി കെ.എസ്. ചിത്ര

ഓണത്തിന്‍റെ തനിമയും ആചാരങ്ങളും ആഘോഷങ്ങളും കലാപരിപാടികളും സദ്യയും ഒരുക്കിയാണ് ചിത്രയെ വരവേറ്റത്.
K.S. Chitra chief guest at Al Fardan Exchange's Onam celebrations

അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി കെ.എസ്. ചിത്ര

Updated on

ദുബായ്: യുഎഇയിലെ മുൻനിര ധനകാര്യ സേവന ദാതാക്കളിൽ ഒന്നായ അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ ഓണാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മലയാളത്തിന്‍റെ പ്രിയ ഗായിക കെ.എസ്. ചിത്ര. ഓണത്തിന്‍റെ തനിമയും ആചാരങ്ങളും ആഘോഷങ്ങളും കലാപരിപാടികളും സദ്യയും ഒരുക്കിയാണ് ചിത്രയെ വരവേറ്റത്.

യുഎഇയിലെ മലയാളി സമൂഹവുമായുള്ള അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ ആഴത്തിലുള്ള ബന്ധം ഈ സന്ദർശനം എടുത്തുകാണിച്ചു. '50 വർഷത്തിലേറെയായുള്ള അൽ ഫർദാൻ എക്‌സ്ചേഞ്ചിന്‍റെ യാത്രയിൽ സവിശേഷമായ പങ്കാളിത്തമുള്ള രാജ്യത്തെ മലയാളി സമൂഹത്തോടൊപ്പം ചിത്രയുടെ സാന്നിധ്യത്തിൽ ഓണം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ ആഘോഷം ഉപയോക്താക്കൾ എല്ലാ ദിവസവും ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെ ആദരിക്കുന്നതിന് കൂടിയുള്ളതാണ്.'- അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരനാഥ് റായ് പറഞ്ഞു:

ആഘോഷങ്ങളുടെ ഭാഗമായി100-ലധികം അൽ ഫർദാൻ എക്സ്ചേഞ്ച് ഉപയോക്താക്കൾക്ക് ശനിയാഴ്ച നടക്കുന്ന കെ.എസ്. ചിത്രയുടെ തത്സമയ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 25 ഭാഗ്യശാലികൾക്ക് ചിത്രക്കൊപ്പം ഓണസദ്യയിൽ പങ്കെടുക്കാനുള്ള അവസരവും നൽകി. കേരളത്തേക്കാൾ സജീവമായ ഓണാഘോഷമാണ് പ്രവാസ ലോകത്തുള്ളതെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com