'കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ' പ്രകാശനം ചെയ്തു

കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ വിനോദ് വൈശാഖിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
'kunjiide kunjipatattu' released
'കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ' പ്രകാശനം ചെയ്തു
Updated on

റാസൽഖൈമ: റാസൽ ഖൈമ ഐഡിയൽ സ്‌കൂൾ എം എസ് സി എസ് വിഭാഗം മേധാവി അഖില സന്തോഷിന്‍റെ 'കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ' എന്ന ആദ്യ ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു.

മുൻ മലയാളം മിഷൻ രജിസ്ട്രാറും, കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ വിനോദ് വൈശാഖിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ശിശുക്ഷേമവകുപ്പ് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും കുട്ടികളും പുസ്തകം ഏറ്റുവാങ്ങി. തമിഴ്നാട് ചാപ്റ്റർ കൺവീനർ പി.ആർ. സ്മിത അധ്യക്ഷത വഹിച്ചു.

ബാലസാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഉണ്ണി അമ്മയമ്പലം പുസ്തകപരിചയം നടത്തി. കാരക്ക മണ്ഡപം വിജയകുമാർ, സഫറുള്ള പാലപ്പെട്ടി, അജന്ത, ജയശ്രീ, ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.

ചേതന റാസൽ ഖൈമ ബാലവേദി കൺവീനർ ആഷ്യ സോനു റേച്ചൽ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കുട്ടി മലയാളം ക്ലബ്ബ് കൺവീനർ സമന്യ കൃഷ്ണൻ മധ്യപ്രദേശ് മലയാളം മിഷൻ ചാപ്റ്റർ വിദ്യാർഥിനി മാളവിക എന്നിവർ പങ്കെടുത്തു. അഖില സന്തോഷ് മറുപടി പ്രസംഗം നടത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com