കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളെജ് അലുമ്‌നിയുടെ മാഗസിൻ പ്രകാശനം

ആർജെ അർഫാസ് പ്രശസ്ത എഴുത്തുകാരി ഷീല പോളിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്
Kuttippuram MES Engineering College Alumni Magazine Launched

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളെജ് അലുമ്‌നിയുടെ മാഗസിൻ പ്രകാശനം

Updated on

ഷാർജ: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിപ്പുറം എഞ്ചിനീയറിങ് കോളെജ് പൂർവവിദ്യാർഥി അസോസിയേഷൻ പുറത്തിറക്കിയ ആദ്യ മാഗസിൻ ആയ "സെമസ്റ്റർ, ബീയോണ്ട് ദി സിലബസ്" ന്‍റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

ആർജെ അർഫാസ് പ്രശസ്ത എഴുത്തുകാരി ഷീല പോളിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ആർട്സ് സെക്രട്ടറി തസ്‌ലീന ഷബീൽ മാഗസിൻ പരിചയപ്പെടുത്തി. അലുമ്നി അസോസിയേഷൻ പ്രസിഡന്‍റ് അർഷദ് മജീദ് സ്വാഗതവും സെക്രട്ടറി ഹംസത് സജ്ജാദ് നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്‍റ് ജിഹാൻ ഹാരിദ്‌ അവതാരകയായിരുന്നു. ഹരിതം ബുക്ക്സ് ആണ് പ്രസാധകർ.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ജോസഫ്, എഴുത്തുകാരായ ബഷീർ തിക്കോടി, രാധാകൃഷ്ണൻ മച്ചിങ്ങൽ, നിഷ രത്നമ്മ, പ്രതാപൻ തായാട്ട് ,അലുമ്നി ഭാരവാഹികളായ ഫുആദ്, സുഹെയ്‌നാ, റിയാസ്, മുഹമ്മദ്, നജിഹത്ത്, നസീഫ് നഹ തുടങ്ങിയവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com