

കഴിഞ്ഞ വര്‍ഷം റാക് പൊലീസ് എയര്‍വിങ് വിഭാഗം കൈകാര്യം ചെയ്തതത് 233 സുരക്ഷാ ദൗത്യങ്ങൾ
റാസൽ ഖൈമ: റാക് പൊലീസ് എയര്‍വിങ് വിഭാഗം കഴിഞ്ഞ വര്‍ഷം 233 സുരക്ഷാ ദൗത്യങ്ങളിലേര്പ്പെട്ടതായി അധികൃതര്‍. 2024നെ അപേക്ഷിച്ച് 18.8 ശതമാനം കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളിലാണ് 2025ല്‍ ഏര്‍പ്പെട്ടതെന്ന് റാക് പൊലീസ് എയര്‍വിങ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ പൈലറ്റ് അബ്ദുല്ല അല്‍ അല്‍ ഷഹി പറഞ്ഞു.
ഹെലികോപ്ടറുകള്‍ വഴി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പരിശീലന പട്രോളുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്കിയ പിന്തുണ, എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പ്രവര്‍ത്തനങ്ങള്‍. സുരക്ഷാ പട്രോളുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ ദ്രുത വേഗത്തിലുള്ള പ്രതികരണം എന്നിവയിലൂടെ സമൂഹ ക്ഷേമത്തില്‍ നിര്‍ണായക പങ്കാണ് എയര്‍വിങ് വഹിക്കുന്നതെന്നും അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി.