ലവിൻ അബുദാബി അവാർഡ്സ്: എം.എ. യൂസഫലിക്കും ഡോ. ഷംഷീർ വയലിലിനും ജനകീയ പുരസ്കാരം

കഴിഞ്ഞ വർഷം ലവിൻ ദുബായ് അവാർഡ്സിലും അദ്ദേഹം ഇതേ വിഭാഗത്തിൽ പുരസ്കാരം നേടിയിരുന്നു
Lavin Abu Dhabi Awards: People's Choice Award for M.A. Yusuff Ali and Dr. Shamsheer Vayalil

എം.എ. യൂസഫലി, ഡോ. ഷംഷീർ വയലിൽ

Updated on: 

അബുദാബി: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ അബുദാബിയുടെ ഈ വർഷത്തെ ജനകീയ പുരസ്കാരങ്ങളിൽ ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകൾക്കുള്ള 'ചാരിറ്റബിൾ ആക്റ്റ് ഓഫ് ദി ഇയർ' പുരസ്കാരത്തിന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ അർഹനായപ്പോൾ, വാണിജ്യ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള 'ലവിൻ ബിസിനസ് വിഷനറി' പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്വന്തമാക്കി. പൂർണമായും ജനകീയ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.

തുടർച്ചയായ രണ്ടാം തവണയാണ് ലവിൻ കമ്മ്യൂണിറ്റിയുടെ ജനകീയ പുരസ്കാരം ഡോ. ഷംഷീർ വയലിലിനെ തേടിയെത്തുന്നത്. കഴിഞ്ഞ വർഷം ലവിൻ ദുബായ് അവാർഡ്സിലും അദ്ദേഹം ഇതേ വിഭാഗത്തിൽ പുരസ്കാരം നേടിയിരുന്നു. ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയ ഒരു മില്യൺ ദിർഹത്തിന്‍റെ അടിയന്തര സഹായ പാക്കേജാണ് ഇത്തവണ ഡോ. ഷംഷീറിനെ പുരസ്കാരത്തിന് അർഹനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.

അബുദാബിയുടെ വാണിജ്യ മേഖലയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുകയും നഗരത്തിന്‍റെ ഭാവിയെ നിർവചിക്കുന്ന ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയതാണ് ലവിൻ ബിസിനസ് വിഷനറി പുരസ്കാരം. ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിയുടെ ബിസിനസ് മികവിനുള്ള ജനകീയ അംഗീകാരമാണിത്. സമൂഹത്തിനായി നിസ്വാർത്ഥ ഇടപെടലുകൾ നടത്തുന്നവരെയും മികച്ച സംഭാവനകൾ നൽകുന്നവരെയും പൊതുജനങ്ങൾക്ക് തന്നെ നേരിട്ട് നോമിനേറ്റ് ചെയ്യാനും വോട്ട് ചെയ്യാനും അവസരം നൽകിയാണ് ലവിൻ അബുദാബി പുരസ്കാരങ്ങൾ തെരഞ്ഞെടുത്തത്. 10 കാറ്റഗറികളിലെ 50 നോമിനികളിൽ നിന്നാണ് അന്തിമ വിജയികളെ പ്രഖ്യാപിച്ചത്.

logo
Metro Vaartha
www.metrovaartha.com