

ലൈസൻസ് പുതുക്കൽ: പിഴ ഒഴിവാക്കി അധികൃതർ, എണ്ണായിരത്തോളം കമ്പനികൾക്ക് ആശ്വാസം
അബുദാബി: ലൈസൻസ് പുതുക്കുന്നതിൽ കാലതാമസം നേരിട്ട അബുദാബിയിലെ ആയിരക്കണക്കിന് സംരംഭകർക്ക് വലിയ ആശ്വാസമായി പിഴത്തുക പൂർണ്ണമായി ഒഴിവാക്കി നൽകി. അബുദാബി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയാണ് വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി ഈ ഇളവ് നടപ്പാക്കിയത്.
ഓഗസ്റ്റ് 15-ന് സമാപിച്ച മൂന്നുമാസം നീണ്ടുനിന്ന കാമ്പയിനിലൂടെ മൊത്തം 7,823 സ്ഥാപനങ്ങളാണ് പിഴയിളവിന്‍റെ ആനുകൂല്യം നേടിയത്. ഇതുവഴി വ്യാപാരികൾക്കും വ്യവസായികൾക്കും ആകെ 1.16 കോടിയിലേറെ ദിർഹമിന്‍റെ ബാധ്യതയാണ് ഒഴിവായത്.
സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്.