അബുദാബിയിൽ വാലെ പാർക്കിങിന് ലൈസൻസ് നിർബന്ധം: നിയമം ലംഘിച്ചാൽ കടുത്ത നടപടി

വിവിധ വാലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
License required for valet parking in Abu Dhabi: Strict action will be taken if you violate the law

അബുദാബിയിൽ വാലെ പാർക്കിങിന് ലൈസൻസ് നിർബന്ധം: നിയമം ലംഘിച്ചാൽ കടുത്ത നടപടി

Updated on

അബുദാബി: അബുദാബിയിൽ വാലെ പാർക്കിങിന് ലൈസൻസ് നിർബന്ധമാക്കി. എല്ലാ വാലെ പാർക്കിങ് സേവന ദാതാക്കളും ലൈസൻസ് നേടണമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ അറിയിച്ചു. ലൈസൻസില്ലാതെ വാലെ പാർക്കിങ് സേവനങ്ങൾ നൽകുന്നതും നിലവിലുള്ളത് ദുരുപയോഗം ചെയ്യുന്നതും നിയമലംഘനമാണെന്ന് ഐടിസി മുന്നറിയിപ്പ് നൽകി.

വിവിധ വാലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഹോട്ടലുകൾ, ഷോപ്പിങ് സെന്‍ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ പെർമിറ്റുകളുടെ സാധുത പരിശോധിക്കണമെന്നും ഐടിസി ആവശ്യപ്പെട്ടു.

പൊതുജനങ്ങൾ അവരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലൈസൻസുള്ള വാലെ പാർക്കിങ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

വാലെ പാർക്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം അറിയിക്കണമെന്നും ഐടിസി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com