ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം

ദുബായ് ഹാർട്ട് സിറ്റിയും ദുബായ് ആരോഗ്യ വകുപ്പും സഹകരിച്ച പരിപാടിയിൽ ഇരുന്നൂറിലധികം അധ്യാപകർക്ക് സി.പി.ആർ പരിശീലനം
Sharjah Indian School CPR training for 200 teachers

സിപിആർ പരിശീലനം.

Updated on

ഷാർജ: ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ സോഷ്യൽ അവയർനെസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ദുബായ് ഹാർട്ട് സിറ്റിയും, ദുബായ് ആരോഗ്യ വിഭാഗവുമായി സഹകരിച്ച് ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അത്യന്താപേക്ഷിതമായ കാര്യമാണ് സി പി ആർ നൽകുക എന്നത് എന്ന് സ്‌കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു. അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അധ്യാപകർക്ക് ഈ ജീവൻ രക്ഷാ നൈപുണ്യത്തിൽ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്നും വിജിമോൻ അയ്യപ്പൻ പറഞ്ഞു.

ഇരുന്നൂറിലധികം അധ്യാപകരാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കി ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയ (സി പി ആർ) സർട്ടിഫിക്കറ്റ് നേടിയത്. വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ . ഹെഡ്മിസ്ട്രസ് ദീപ്തി ടോംസി, സോഷ്യൽ അവയർനെസ് ക്ലബ്ബ് കോർഡിനേറ്റർ ഫെബിന റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

logo
Metro Vaartha
www.metrovaartha.com