ആജീവനാന്ത യുഎഇ ഗോൾഡൻ വിസ അഭ്യൂഹങ്ങൾ നിഷേധിച്ച് ഐസിപി: തെറ്റായ വിവരം പ്രചരിപ്പിച്ചാൽ നിയമ നടപടി

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഐസിപി മുന്നറിയിപ്പ് നൽകി.
Lifetime UAE Golden Visa for some nationalities: ICP denies rumors: Legal action will be taken if false information is spread

ആജീവനാന്ത യുഎഇ ഗോൾഡൻ വിസ അഭ്യൂഹങ്ങൾ നിഷേധിച്ച് ഐസിപി: തെറ്റായ വിവരം പ്രചരിപ്പിച്ചാൽ നിയമ നടപടി

Updated on

അബുദാബി: ചില രാജ്യക്കാർക്ക് യുഎഇ ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിരാകരിച്ചു. ചില പ്രാദേശിക, അന്തർദേശിയ മാധ്യമങ്ങളും വെബ്‌ സൈറ്റുകളും പ്രചരിപ്പിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.

ഗോൾഡൻ വിസക്ക് അർഹതയുള്ള വിഭാഗങ്ങൾ, വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ എന്നിവ ഔദ്യോഗിക നിയമങ്ങൾ, നിയമനിർമ്മാണങ്ങൾ, മന്ത്രിതല തീരുമാനങ്ങൾ എന്നിവയ്ക്ക് അനുസൃതമായി വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്ന് ഐസിപി വ്യക്തമാക്കി. താത്പര്യമുള്ള വ്യക്തികൾക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്ലിക്കേഷനിലോ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കണ്ടെത്താൻ കഴിയും.

എല്ലാ ഗോൾഡൻ വിസ അപേക്ഷകളും യുഎഇയിലെ ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാത്രമേ കൈകാര്യം ചെയ്യാൻ സാധിക്കൂ എന്നും അപേക്ഷാ പ്രക്രിയയിൽ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നും ഐസിപി വിശദീകരിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഐസിപി മുന്നറിയിപ്പ് നൽകി. യുഎഇ സന്ദർശിക്കാനോ യുഎഇ യിൽ താമസിക്കാനോ നിക്ഷേപം നടത്താനോ ആഗ്രഹിക്കുന്നവർ ലാഭം ലക്ഷ്യമിട്ടുള്ള തെറ്റായ അവകാശവാദങ്ങൾക്ക് പിന്നാലെ പോകരുത്. ഇത്തരം സേവനങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും കക്ഷിക്ക് ഫീസ് അടയ്ക്കുന്നതോ വ്യക്തിഗത രേഖകൾ സമർപ്പിക്കുന്നതോ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

നടപടിക്രമങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 24/7 ലഭ്യമായ 600522222 എന്ന നമ്പറിൽ കോൾ സെന്ററുമായോ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com