ലോക മലയാളികൾക്കു സംവദിക്കാൻ 'ലോക കേരളം ഓൺലൈൻ'

മൂന്നാം ലോക കേരള സഭയിൽ ഉയർന്ന ആവശ്യപ്രകാരമാണു പ്രവാസി മലയാളികൾക്കായി പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്
LokaKeralamOnline portal
ലോക മലയാളികൾക്കു സംവദിക്കാൻ 'ലോക കേരളം ഓൺലൈൻ'

തിരുവനന്തപുരം: ലോക മലയാളികൾക്കു സംവദിക്കാൻ ഒരു ഡിജിറ്റൽ ഇടം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപകൽപ്പന ചെയ്ത 'ലോക കേരളം ഓൺലൈൻ' പോർട്ടൽ പൂർത്തിയായി.

മൂന്നാം ലോക കേരള സഭയിൽ ഉയർന്ന ആവശ്യപ്രകാരമാണു പ്രവാസി മലയാളികൾക്കായി പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള ഡിജിറ്റൽ സർവകലാശാലയുമായി ചേർന്നു നിർമിച്ച ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പ്രവാസി മലയാളികൾക്ക് വിവിധ മാർഗങ്ങളിലൂടെ നാടുമായുള്ള പങ്കാളിത്തവും ഇടപഴകലും സാധ്യമാവും.

www.lokakeralamonline.kerala.gov.in എന്ന പോർട്ടൽ ഔപചാരിക ഉദ്ഘാടനത്തിനു ശേഷം ഉപയോക്താക്കൾക്ക് ലഭ്യമാകും.

Trending

No stories found.

Latest News

No stories found.