ദുബായ്: വയനാട് സുൽത്താൻബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്‍റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്‍റവിടയുടെ ഭാര്യയുമായ അനീഷ (27) ദുബായിൽ മരിച്ചു. ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും ഇക്കാര്യം സ്ഥിരീകരിച്ചതായി സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പിള്ളി അറിയിച്ചു. അനീഷയുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിളിക്കേണ്ട നമ്പർ: 0507772146