യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു അവ്വൽ

ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു
Lulu Awwal extends greater support to UAE products

യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയുമായി ലുലു അവ്വൽ

Updated on: 

അബുദാബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും വിപണിയും ഉറപ്പാക്കുന്നതിന്‍റെ ഭാ​ഗമായി ‘അവ്വൽ’ ഗ്ലോബൽ ഫുഡ് വീക്കിൽ അവതരിപ്പിച്ച് ലുലു. ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു.

യുഎഇയിലെ കാർഷിക മേഖലയ്ക്കും പ്രാദേശിക ഉത്പന്നങ്ങൾക്കും മികച്ച പിന്തുണ നൽകുന്നതിന്‍റെ ഭാ​ഗമായാണ് അവ്വൽ സംരംഭം നടപ്പാക്കുന്നത്. പ്രാദേശിക പഴം പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, മുട്ട, തേൻ ഉൾപ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങൾ, യുഎഇയിൽ നിർമിക്കുന്ന മറ്റ് ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്ക് കൂടുതൽ വിപണി ഉറപ്പാക്കുകയാണ് അവ്വലിലൂടെ ലക്ഷ്യമിടുന്നത്.

യുഎഇ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ ലുലു സ്റ്റോറുകളിൽ പ്രത്യേക ‘അവ്വൽ’ ബ്രാൻഡിങ്ങും ഡിസ്പ്ലേകളും ഒരുക്കും. ഇതിലൂടെ യുഎഇയിലെ കർഷകർ, ഭക്ഷ്യ ഉത്പാദകർ, പ്രാദേശിക നിർമാതാക്കൾ എന്നിവരെ ലുലുവിന്‍റെ വിപുലമായ ഉപഭോക്തൃ ശൃംഖലയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

യുഎഇയിലെ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണിയാണ് ഇതിലൂടെ ലുലു ഉറപ്പാക്കുന്നത്. ഗ്ലോബൽ ഫുഡ് വീക്കിലെ ലുലു സ്റ്റാൾ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഫോർ സ്പെഷ്യൽ അഫയേഴ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. പുതുതായി അവതരിപ്പിച്ച ‘അവ്വൽ’ ശ്രേണിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പരിചയപ്പെടുത്തി.

യുഎഇ ഉത്പന്നങ്ങളുടെ മികവ് ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തറിയാനും, ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ലഭിക്കാനും പദ്ധതി വഴിവയ്ക്കുമെന്ന് അദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ പഴം-പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, കോഴിയിറച്ചി, ഈന്തപ്പഴം, തേൻ, ബേക്കറി ഉത്പന്നങ്ങൾ, പാനീയങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള യുഎഇ ഉത്പന്നങ്ങളാണ് ‘അവ്വൽ’ ശ്രേണിയിൽ ഉൾപ്പെടുത്തുക.

ഭാവിയിൽ യുഎഇയിലെ കൂടുതൽ ഉത്പാദകരെയും ഉത്പന്നങ്ങളെയും ഉൾപ്പെടുത്തി ‘അവ്വൽ’ വിപുലീകരിക്കാനാണ് ലുലുവിന്‍റെ പദ്ധതി. ലുലു സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്റ്റർ അഷ്റഫ് അലി എം.എ., ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ഗ്ലോബൽ ഡയറക്റ്റർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വി. നന്ദകുമാർ, ഡയറക്റ്റർ ഓഫ് എമിററ്റൈസേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മാനേജ്മെന്‍റ് ഇബ്രാഹിം അൽ മർസൂഖി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com