ഡിജിറ്റൽ സേവന വിപുലീകരണം: പർപ്പിൾപ്ലമ്മുമായി കരാർ ഒപ്പുവെച്ച് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

യുഎഇക്ക് പുറമേ ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകളിലേക്കും സഹകരണം വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്
Lulu Financial Holdings signs agreement with PurplePlum to expand digital services

ഡിജിറ്റൽ സേവന വിപുലീകരണം: പർപ്പിൾപ്ലമ്മുമായി കരാർ ഒപ്പുവെച്ച് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

Updated on: 

അബുദാബി: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് യുഎഇയിലെ ബിസിനസുകൾക്കായുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഫിൻടെക് കമ്പനിയായ പർപ്പിൾപ്ലമ്മുമായി തന്ത്രപരമായ പങ്കാളിത്ത കരാർ ഒപ്പുവെച്ചു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്ക് ആവശ്യമായ അക്കൗണ്ടുകൾ, പേയ്‌മെന്‍റുകൾ, രാജ്യാന്തര പണമിടപാടുകൾ, ശമ്പള വിതരണ സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുക എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രധാന ലക്ഷ്യം.

ഈ പങ്കാളിത്തത്തിലൂടെ യുഎഇ സെൻട്രൽ ബാങ്കിന്‍റെ ലൈസൻസുള്ള ഇസ്ലാമിക് ബാങ്കായ 'റുയ' നൽകുന്ന ഡിജിറ്റൽ ബിസിനസ് അക്കൗണ്ടുകൾ, കാർഡുകൾ, വേതന സംരക്ഷണ സംവിധാനം, ശമ്പള വിതരണം എന്നിവ ലുലു മണി ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് ലഭ്യമാകും.

അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പർപ്പിൾപ്ലം സഹസ്ഥാപകരായ കല്യാൺ കാർത്തിക് സദാശിവുനി, സായ് സന്ദീപ് സദാശിവുനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്.

പ്രവർത്തന മൂലധന വായ്പകൾ, ഇൻവോയ്സ് ഫിനാൻസിങ്, കോർപ്പറേറ്റ് വായ്പകൾ, ട്രഷറി സേവനങ്ങൾ തുടങ്ങിയ വിപുലമായ സേവനങ്ങൾ അടുത്ത ഘട്ടമായി ഉൾപ്പെടുത്താനാണ് തീരുമാനം.

യുഎഇക്ക് പുറമേ ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകളിലേക്കും സഹകരണം വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com